Posts

Image
INNOVATIVE LESSONPLAN 
Image
CONSCIENTIZATION CLASS മൊബൈൽ ഫോണിന്റെ          ഉപയോഗവും ദുരുപയോഗവും ടെക്നോളജി അതിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍ കൈവരിച്ച് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ആണ്‌ നാം ജീവിക്കുന്നത്. ഇന്ന്‌ രാവിലെ ഉണര്‍ന്നാല്‍ ആദ്യം തിരയുന്നതും നോക്കുന്നതും നമ്മുടെ മൊബൈൽ ഫോൺ ആയിരിക്കും. അതെങ്ങാനും കൈ എത്തുന്ന ഇടത്ത് ഇല്ലെങ്കില്‍ ആളെ പേടിപ്പിക്കാന് അതു തന്നെ മതി. മൊബൈൽ ഫോൺ ന് നമ്മുടെ ജീവിതത്തില്‍ ഉള്ള പ്രാധാന്യം അത്രത്തോളം ആണ്‌.ഇതിന്‌ ഒരുപാട് നല്ല വശങ്ങള്‍ ഉണ്ട്. അതുപോലെ തന്നെ ദോഷ വശങ്ങളും ഉണ്ട്.           ഇന്നത്തെ കാലത്ത് കുട്ടികളിൽ  അമിതമായി മൊബൈൽ ഫോണിന്റെ ഉപയോഗം കണ്ടു വരുന്നുണ്ട്. അതിനാൽ തന്നെ അതിന്റെ ദൂഷ്യ ഫലങ്ങൾ കുട്ടികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആണ്. ഇന്നത്തെ കാലത്ത് ഈ വിഷയത്തിൽ അവബോധം നൽകേണ്ടത് അത്യാവശ്യം ആണ്      
Image
20/1/2020 പതിവുപോലെ നേരത്തേ തന്നെ സ്കൂളിൽ എത്തി. ഇന്ന് മോഡൽ ആണ് പഠിപ്പിച്ചത്. എന്നത്തെയുംപോലെ തന്നെ ദിവസം കടന്നുപോയി. 21/1/2020  ഇന്ന് ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി. കൂടാതെ മൊബൈൽ ഫോണിനഫോണിന്റെ ഉപയോഗവും ദുരുപയോഗവും എന്ന വിഷയത്തെ ആസ്പദമാക്കി ബോധന ക്ലാസ്സും നടത്തി.                             CONSCIENTIZATION                     മൊബൈൽ ഫോണിന്റെ                            ഉപയോഗവും ദുരുപയോഗവും 22/1/2020 ഇന്ന് ബുദ്ധന്റെ ഉപദേശം എന്ന പാഠം പഠിപ്പിച്ചു. ലീന ടീച്ചർ ഒബ്സർവേഷന് വന്നു 23/1/2020 ഇന്ന് അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി.അധ്യാപക പരിശീലനം അവസാനിക്കാറായതിനാൽ സ്കൂളിലെ അധ്യാപകർക്ക് ചെറിയ രീതിയിൽ ചിലവ് നടത്തി. 24/1/2020 ഇന്ന് യോഗ ക്ലാസ് എടുത്തു.  ഇന്നത്തെ ഉച്ചഭഉച്ചഭക്ഷണം സ്കൂളിലെ അധ്യാപകരുടെ ചിലവായിരുന്നു.
13/1/2020 തിങ്കളാഴ്ച ആയതിനാൽ അസംബ്ലി ഉണ്ടായിരുന്നു. 8 സിദ്ധാന്തം കുട്ടികളുടെ അസ്സെംബ്ലി ആയിരുന്നു. ആദ്യത്തെ പിരീഡ് 9 ഡിയിലും ആറാമത്തെ പിരീഡ് 9 സിയിലും ആയിരുന്നു ക്ലാസ്. കവിയും സമൂഹജസമൂഹജീവി എന്ന പാഠം പഠിപ്പിച്ചു. എന്നത്തെയുംപോലെ ദിവസം കടന്നുപോയി. 14/1/2020 ചൊവ്വാഴ്ച മൂന്നാമത്തെ പിരീഡ് 9 സിയിലും ഏഴാമത്തെ പിരീഡ് 9 ഡിയിലും ആയിരുന്നു ക്ലാസ്. കവിയും സമൂഹജീവി  എന്ന പാഠം പഠിപ്പിച്ചു തീർത്തു. 16/1/2020വ്യാഴാഴ്ച നാലും അഞ്ചും പിരീഡ് ആയിരുന്നു ക്ലാസ്. 9 സിയിലും 9 ഡിയിലും സന്ധി മോഡൽ പഠിപ്പിച്ചു. 17/1/2020 വെള്ളിയാഴ്ച അസ്സെംബ്ലി ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ആദ്യത്തെ രണ്ടു പിരീഡ് ക്ലാസ് ഉണ്ടായിരുന്നു. റോൾപ്ലേ പഠിപ്പിച്ചു . റിട്ടയർ ആകാൻ പോകുന്ന അധ്യാപകരുടെ ചിലവായിരുന്നു ഇന്നത്തെ ഉച്ച ഭക്ഷണം. 3.45 സ്കൂൾ വിട്ട് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയ ശേഷം ഞങ്ങളും വീട്ടിലേക്ക് തിരിച്ചു. 
1/1/2020 പുതുവർഷദിനത്തിൽ സ്കൂളിൽ പോയി. രാവിലെ അസ്സെംബ്ലി ഉണ്ടായിരുന്നു. അന്നത്തെ ദിവസം കുട്ടികളുടെ വിശേഷം പറച്ചിലിലൂടെ കടന്നുപോയി.  3/1/2020 വെള്ളിയാഴ്ച ആയിരുന്നു. അസ്സെംബ്ലി കഴിഞ്ഞ് ആദ്യത്തെ പിരീഡ് 9ഡിയിലും രണ്ടാമത്തെ പിരീഡ് 9 സിയിലും തേൻവരിക്ക എന്ന പാഠം പഠിപ്പിച്ചു.   വ്യാഴാഴ്ച മന്നം ജയന്തി പ്രമാണിച്ച് അവധി ആയിരുന്നതിനാൽ വ്യാഴാഴ്ചത്തെ ടൈംടേബിൾ പ്രകാരം 4/1/2020 ക്ലാസ് ഉണ്ടായിരുന്നു. നാലാമത്തെ പിരീഡ് 9സിയിലും അഞ്ചാമത്തെ പിരീഡ് 9 ഡിയിലും ആയിരുന്നു ക്ലാസ്. തേൻവരിക്ക എന്ന പാഠത്തിന്റെ അടുത്ത ഭാഗം പഠിപ്പിച്ചു. ശനിയാഴ്ച ആയതിനാൽ 3 മണിക്ക് സ്കൂൾ വിട്ടു. 6/1/2020,7/1/2020 എന്നീ ദിവസങ്ങളിൽ 9സിയിലും 9ഡിയിലും തേൻവരിക്ക എന്ന പാഠം പഠിപ്പിച്ചു തീർത്തു. 9/1/2020,10/1/2020 എന്നീ ദിവസങ്ങളിൽ  മതിലേരിക്കന്നി എന്ന പാഠമാണ് പഠിപ്പിച്ചത്.വളരെ രസകരമായ രീതിയിൽ തന്നെ ക്ലാസ് മുന്നോട്ട് പോയി.  
      2/12/2019തുടിതാളംതേടി എന്ന ഏകകത്തിലെ പ്രവേശക പാഠം പഠിപ്പിച്ചു.      3/12/2019,4/12/2019 അമ്പാടിയിലേക്ക് എന്ന പാഠം പഠിപ്പിച്ചു തീർത്തു.     5/12/2019 രണ്ട് പിരീഡ് ഒൻപത് സിയിൽ ക്ലാസ് ഉണ്ടായിരുന്നു. നാലാമത്തെയും ഏഴാമത്തെയും പിരീഡ്   എൻ.എൻ കക്കാടിന്റെ സഫലമീയാത്ര എന്ന കവിത പഠിപ്പിച്ചു.     6/12/2019  പതിവുപോലെ ഇന്നും നേരത്തേ സ്കൂളിൽ എത്തിച്ചേർന്നു. വെള്ളിയാഴ്ച ആയതിനാൽ അസംബ്ലി ഉണ്ടായിരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ആയിരുന്നു. അവിടൂത്ത തന്നെ ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൾ വിൽഫ്രഡ് ജോൺ സർ ആയിരുന്നു ഉദ്ഘാടകൻ. അന്ന് പി.ടി.എ മീറ്റിങും ഉണ്ടായിരുന്നു. അതിനാൽ 2.30ന് സ്കൂൾ ലോങ് ബെൽ അടിച്ചു. കുട്ടികളെല്ലാം വീട്ടിലേക്ക് പോയതിനുശേഷം ഞങ്ങളും വീട്ടിലേക്ക് മടങ്ങി.