2/12/2019തുടിതാളംതേടി എന്ന ഏകകത്തിലെ പ്രവേശക പാഠം പഠിപ്പിച്ചു.
     3/12/2019,4/12/2019 അമ്പാടിയിലേക്ക് എന്ന പാഠം പഠിപ്പിച്ചു തീർത്തു.
    5/12/2019 രണ്ട് പിരീഡ് ഒൻപത് സിയിൽ ക്ലാസ് ഉണ്ടായിരുന്നു. നാലാമത്തെയും ഏഴാമത്തെയും പിരീഡ്   എൻ.എൻ കക്കാടിന്റെ സഫലമീയാത്ര എന്ന കവിത പഠിപ്പിച്ചു.
    6/12/2019  പതിവുപോലെ ഇന്നും നേരത്തേ സ്കൂളിൽ എത്തിച്ചേർന്നു. വെള്ളിയാഴ്ച ആയതിനാൽ അസംബ്ലി ഉണ്ടായിരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ആയിരുന്നു. അവിടൂത്ത തന്നെ ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൾ വിൽഫ്രഡ് ജോൺ സർ ആയിരുന്നു ഉദ്ഘാടകൻ. അന്ന് പി.ടി.എ മീറ്റിങും ഉണ്ടായിരുന്നു. അതിനാൽ 2.30ന് സ്കൂൾ ലോങ് ബെൽ അടിച്ചു. കുട്ടികളെല്ലാം വീട്ടിലേക്ക് പോയതിനുശേഷം ഞങ്ങളും വീട്ടിലേക്ക് മടങ്ങി.

Comments

Popular posts from this blog