
CONSCIENTIZATION CLASS മൊബൈൽ ഫോണിന്റെ ഉപയോഗവും ദുരുപയോഗവും ടെക്നോളജി അതിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍ കൈവരിച്ച് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ആണ് നാം ജീവിക്കുന്നത്. ഇന്ന് രാവിലെ ഉണര്‍ന്നാല്‍ ആദ്യം തിരയുന്നതും നോക്കുന്നതും നമ്മുടെ മൊബൈൽ ഫോൺ ആയിരിക്കും. അതെങ്ങാനും കൈ എത്തുന്ന ഇടത്ത് ഇല്ലെങ്കില്‍ ആളെ പേടിപ്പിക്കാന് അതു തന്നെ മതി. മൊബൈൽ ഫോൺ ന് നമ്മുടെ ജീവിതത്തില്‍ ഉള്ള പ്രാധാന്യം അത്രത്തോളം ആണ്.ഇതിന് ഒരുപാട് നല്ല വശങ്ങള്‍ ഉണ്ട്. അതുപോലെ തന്നെ ദോഷ വശങ്ങളും ഉണ്ട്. ഇന്നത്തെ കാലത്ത് കുട്ടികളിൽ അമിതമായി മൊബൈൽ ഫോണിന്റെ ഉപയോഗം കണ്ടു വരുന്നുണ്ട്. അതിനാൽ തന്നെ അതിന്റെ ദൂഷ്യ ഫലങ്ങൾ കുട്ടികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആണ്. ഇന്നത്തെ കാലത്ത് ഈ വിഷയത്തിൽ അവബോധം നൽകേണ്ടത് അത്യാവശ്യം ആണ്