13/11/2019 രണ്ടാം ഘട്ട അധ്യാപന പരിശീലനത്തിന്റെ ആദ്യ ദിവസം ആയിരുന്നു ഇന്ന്. കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തി. കുറേ നാളുകൾക്കു ശേഷം സ്കൂളിൽ എത്തിയതിന്റെ സന്തോഷവും ആകാംക്ഷയും ഉണ്ടായിരുന്നു. ഇന്ന് സാക്ഷി എന്ന പാഠത്തിന്റെ ആദ്യ ഭാഗം പഠിപ്പിച്ചു.
             14/11/2019 ഇന്ന് 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. സാക്ഷി എന്ന പാഠത്തിന്റെ അടുത്ത ഭാഗം പഠിപ്പിച്ചു.
            15/11/2019 പതിവുപോലെ നേരത്തേ തന്നെ സ്കൂളിൽ എത്തി. സാക്ഷി എന്ന പാഠത്തിന്റെ അടുത്ത ഭാഗം പഠിപ്പിച്ചു.
             18/11/2019 തിങ്കളാഴ്ച പതിവുപോലെ നേരത്തേ സ്കൂളിൽ എത്തി. തിങ്കളാഴ്ച ആയതിനാൽ അസ്സെംബ്ലി ഉണ്ടായിരുന്നു. സാധാരണ അസ്സെംബ്ലിയിൽ നിന്നും പുതുമയുള്ള കാര്യം ഇന്ന് ശ്രദ്ധയിൽ പെട്ടു. ജന്മദിനം ഉള്ള കുട്ടികൾക്ക് സ്കൂൾ അസ്സെംബ്ലിയിൽ ആശംസകൾ നൽകി. കുട്ടികൾ പിറന്നാൾ പ്രമാണിച്ച് ക്ലാസ് ലൈബ്രറിക്കു പുസ്തകം സംഭാവന നൽകി. അതിനുശേഷം എനിക്ക് അനുവദിച്ചിഅനുവദിച്ചിട്ടുള്ള ക്ലാസിൽ പോയി സാക്ഷി എന്ന പാഠം പഠിപ്പിച്ചു.
                         19/11/2019 ചൊവ്വാഴ്ച പതിവുപോലെ നേരത്തേ സ്കൂൾ എത്തി.  ഇന്നെനിക്ക് മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്. 9 c യിൽ പോയി സാക്ഷി എന്ന പാഠം പഠിപ്പിച്ചു തീർത്തു. ഏഴാമത്തെ പിരീഡ് 9Dയിലും പോയി സാക്ഷി എന്ന പാഠം പഠിപ്പിച്ചു.
                  20/11/2019 ബുധനാഴ്ച്ച ആയതിനാൽ അസ്സെംബ്ലി ഉണ്ടായിരുന്നു. അസ്സെംബ്ലി കഴിഞ്ഞ് കെ.എസ്.യു സ്ട്രൈക്ക് ആയതിനാൽ കുട്ടികളെ വീട്ടിലേക്ക് അയച്ചു.  ഞങ്ങൾ 12 മണിക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
               21/11/2019 വ്യാഴാഴ്ച പതിവുപോലെ നേരത്തേ സ്കൂളിൽ എത്തി. ഇന്ന് ഒബ്സർവേഷൻ ആയതിനാൽ രണ്ടാമത്തെ പിരീഡ് ക്ലാസ് എടുത്തു.  നാലാമത്തെ പിരീഡും 9c യിൽ ക്ലാസ് ഉണ്ടായിരുന്നു. അജഗജാന്തരം എന്ന പാഠം പഠിപ്പിച്ചു. ട്രെയിനീസ് പിയർ കാണാൻ വന്നിരുന്നു.  അഞ്ചാമത്തെ പിരീഡ് 9D യിൽ സാക്ഷി എന്നാൽ പാഠം പഠിപ്പിച്ചു തീർത്തു.
                22/11/2019 വെള്ളിയാഴ്ച ആയതിനാൽ അസ്സെംബ്ലി ഉണ്ടായിരുന്നു.  മൂന്നാമത്തെ പിരീഡ് കഴിഞ്ഞ് കുട്ടികളെ വീട്ടിലേക്ക് വിട്ടു. ഞങ്ങൾ അവിടെ ഇരുന്ന് വർക്ക് എഴുതി 3 മണിക്ക് സ്കൂളിൽ നിന്നും ഇറങ്ങി.  

Comments

Popular posts from this blog